Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AttemptedAssault

കളമശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, യുവതി നേരിട്ടത് ക്രൂര പീഡനം

കൊച്ചി: കളമശേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ആരെയും തിരിച്ചറിയാകാനാവാത്ത നിലയില്‍ ഗുരുതരാവസ്ഥയിലെന്ന് ഭര്‍ത്താവ്. പ്രതികള്‍ ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുകയായിരുന്നു. ആത്മഹത്യാശ്രമം നടത്തിയാണ് യുവതി രക്ഷപ്പെട്ടതെന്നും കേസില്‍ നാലില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

'അവള് അവിടെ നിന്നും രക്ഷപ്പെട്ട് വന്നതാ. ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ചാണ് ആ റൂമില്‍ നിന്നും അവള്‍ ഇറങ്ങുന്നത്. വൈകിട്ട് വേറെയും ആളുകള്‍ വന്നു. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ അകത്തു പോകും, ഞാന്‍ ചാകുവാ എന്ന് പറഞ്ഞ് ബിയര്‍ കുപ്പി കൈയില്‍ എടുത്ത് പിടിച്ചപ്പോഴാണ് അവര് ഫോണ്‍ ഒക്കെ കൊടുത്തത്. യുവതിയും ഭാര്യയെ ഉപയോഗിച്ചു.

മാനേജര്‍ ആയിരുന്നു വരാന്‍ പറഞ്ഞ് വിളിച്ചത്. മറ്റൊരു സ്ത്രീ ഉള്ളതു കൊണ്ടാണ് അവിടെ പോയത്. പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഭാര്യയുള്ളത്. എന്നെപ്പോലും തിരിച്ചറിയുന്നില്ല. എന്നെ കാണണ്ട, പോവാനാണ് പറയുന്നത്. നിങ്ങള്‍ ആരാ എന്നൊക്കെയാണ് ചോദിക്കുന്നത്' - ഭര്‍ത്താവ് പറഞ്ഞു.

അതേസമയം, കേസില്‍ രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആലപ്പുഴ കാര്‍ത്തികപ്പിള്ളി എസ്ആര്‍ നിവാസില്‍ ഇരിക്കാവ് ശ്രീരാജ് (30), തൃക്കാക്കര നോര്‍ത്ത് തേവക്കല്‍ കുതിരപ്പറമ്പില്‍ വീട്ടില്‍ ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരെയാണ് കളമശേരി പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ യുവതിയെ ഇന്‍റര്‍വ്യു ചെയ്ത ശേഷം വൈകുന്നേരം ജോലിക്ക് എടുത്തെന്ന് പറഞ്ഞ് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതികള്‍ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജില്‍ എത്തിയത്. യുവതിക്ക് ബിയറും ലഹരിമരുന്നും നിര്‍ബന്ധിച്ച് നല്‍കി ബോധം കെടുത്തി.

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയും ഇവര്‍ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനിയാഴ്ച വൈകിട്ട് ബോധം വന്നപ്പോഴാണ് യുവതി ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ടാക്സി ഡ്രൈവറായ ഭര്‍ത്താവ് യാത്രയിലായിരുന്നതിനാല്‍ യുവതി വീട്ടില്‍ തിരികെ എത്താതിരുന്നത് അറിഞ്ഞില്ലെന്നും പൊലിസ് പറഞ്ഞു.

പിടിയിലായ പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്പാ. എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചു നല്‍കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.

കേസില്‍ പിടിയിലായ ശ്രീരാജ് നടത്തിയിരുന്ന ഇടപ്പള്ളിയിലെ ഡിലൈറ്റ് ആയുര്‍വേദിക് വെല്‍നെസ് സ്പാ പൊലിസ് അടച്ചുപൂട്ടി. തിങ്കളാഴ്ച ഇവിടെ പരിശോധന നടത്തിയ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ശേഖരിച്ചു. രണ്ടു വര്‍ഷമായി ലൈസൻസ് പുതുക്കാതെയാണ് പുക്കാട്ടുപടി റോഡ് ക്ലബ് ജംഗ്ഷനില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നിധിന്‍ രാജ് എന്നാളുടെ പേരിലുള്ള സ്ഥാപനം ശ്രീരാജാണ് നടത്തിയിരുന്നത്.

National

പോ​ക്സോ കു​റ്റം അ​റി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റാ​ത്ത​ത് കു​റ്റ​കൃ​ത്യം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ സ്‌​​​​കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടും സ്വ​​​​ന്തം ​​​നി​​​​ല​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചാ​​​​ൽ ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഇ​​​​ര​​​​യാ​​​​യ കു​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്ന് നേ​​​​രി​​​​ട്ടു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ, മ​​​​നോ​​​​ജ് മി​​​​ശ്ര എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി സീ​​​​നി​​​​യ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​രി​​​​ട്ട അ​​​​തി​​​​ക്ര​​​​മം പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​തെ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലെ സ്കൂ​​​​ൾ പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പി​​​​ക​​​​യെ കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ വി​​​​ചാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ഒ​​​​രു കു​​​​റ്റം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​ത് പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നും സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ മാ​​​​ത്ര​​​​മേ കാ​​​​ര​​​​ണ​​​​മാ​​​​കൂ​​​​വെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​തി നേ​​​​രി​​​​ട്ടു ല​​​​ഭി​​​​ച്ച ഹെ​​​​ഡ്മി​​​​സ്ട്ര​​​​സി​​​​നെ​​​​തി​​​​രേ മാ​​​​ത്രം വി​​​​ചാ​​​​ര​​​​ണ തു​​​​ട​​​​രാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട കോ​​​​ട​​​​തി സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​രി​​​​ട്ട് അ​​​​റി​​​​വി​​​​ല്ലാ​​​​തി​​​​രു​​​​ന്ന പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, വാ​​​​ർ​​​​ഡ​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യും പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി.

Latest News

Corehub Up